വിഴിഞ്ഞത്ത് ആദ്യകപ്പൽ എത്തുന്നത് ഒക്ടോബർ 15 ലേക്ക് മാറ്റി
Tuesday, September 26, 2023 6:15 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുറഖത്ത് ആദ്യ ചരക്ക് കപ്പൽ മുൻ നിശ്ചയിച്ച ഒക്ടോബർ നാലിന് എത്തില്ലെന്നു തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ. കടലിൽ ഉണ്ടായ പ്രതികൂക കാലാവസ്ഥ മൂലമാണ് ചരക്കുകപ്പൽ എത്താൻ വൈകുന്നത്. പുതുക്കിയ തീരുമാനം അനുസരിച്ച് ഒക്ടോബർ 15ന് വൈകുന്നേരം നാലിന് ചരക്കു കപ്പലിന് വിഴിഞ്ഞത്ത് സ്വീകരണം നല്കും.
ഷാങ് ഹായ്, വിയറ്റ്നാം, സിംഗപ്പൂർ, മലേഷ്യ,കൊളംബോ വഴി 6000 നോട്ടിക്കൽ മൈൽ ദൂരം പിന്നിട്ടുവേണം കപ്പൽ എത്തേണ്ട ത്. അനുകൂലമായ കാലാവസ്ഥയിൽ കപ്പൽ മണിക്കൂറിൽ 11 നോട്ടിൽ മൈൽ സഞ്ചരിക്കും.
എന്നാൽ രൂക്ഷമായ കടൽക്ഷോഭം ഉൾപ്പെടെയുള്ളതിനാൽ ഇപ്പോൾ മണിക്കൂറിൽ അഞ്ചു നോട്ടിക്കൽ മൈൽ വേഗതയിൽ മാത്രമാണ് സഞ്ചരിക്കാൻ കഴിയുന്നത്. ഇതുമൂലമാണ് കപ്പൽ എത്താൻ വൈകുന്നത്. നിലവിലെ സാഹചര്യം അനുസരിച്ച് ഒക്ടോബർ 13 നോ 14 നോ കപ്പൽ എത്തിച്ചേരും. എന്നാൽ കൂടുതൽ കൃത്യതയ്ക്ക് വേണ്ടിയാണ് ആദ്യകപ്പലിനെ സ്വീകരിക്കൽ ചടങ്ങ് 15 നു നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.