2023 ജനുവരിയിൽ ശരാശരി എണ്ണം 80,000 കടന്നു. നിലവിൽ ലക്ഷത്തിലധികമാണ് പ്രതിമാസ യാത്രക്കാരുടെ എണ്ണമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
പ്രവർത്തനച്ചെലവ് കുറച്ചു വിവിധ ചെലവു ചുരുക്കൽ നടപടികൾ കൊച്ചി മെട്രോയിൽ നടപ്പാക്കി. 2022-23 വർഷത്തിൽ കൊച്ചി മെട്രോയുടെ രണ്ട് സ്റ്റേഷനുകൾകൂടി പ്രവർത്തനമാരംഭിച്ചെങ്കിലും 2020-21 വർഷത്തേക്കാൾ 15 ശതമാനം വർധന മാത്രമാണ് പ്രവർത്തനച്ചെലവിലുണ്ടായത്.
2020-21 സാമ്പത്തികവർഷത്തിൽ 56.56 കോടി രൂപയിൽനിന്ന് 2021-2022 ൽ പ്രവർത്തനനഷ്ടം 34.94 കോടി രൂപയിലേക്ക് കുറയ്ക്കാൻ കെഎംആർഎലിന് സാധിച്ചിരുന്നു.
ഓഫർ... ഓഫർ.. വിദ്യാർഥികൾക്കും സ്ഥിരം യാത്രികർക്കുമായുള്ള വിവിധ സ്കീമുകൾ ഏർപ്പെടുത്തിയതും സെൽഫ് ടിക്കറ്റിംഗ് മെഷീനുകൾ സ്ഥാപിച്ചതും യാത്രക്കാരെ ആകർഷിക്കാൻ സോഷ്യൽ മീഡിയയിലൂടെ നടത്തിയ കാന്പയിനുകളും വിജയം കണ്ടു.
ഐഎസ്എൽ ഉദ്ഘാടനമത്സരത്തോടനുബന്ധിച്ചു കഴിഞ്ഞ വ്യാഴാഴ്ച അധിക സർവീസും രാത്രി പത്തിനുശേഷം നിരക്കിളവും ഏർപ്പെടുത്തിയിരുന്നു. 1,27,828 പേരാണ് അന്നു മെട്രോയിൽ യാത്ര ചെയ്തത്.
തൃപ്പൂണിത്തുറ സ്റ്റേഷൻ ഉടൻ ഡിസംബറിലോ ജനുവരിയിലോ കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കും. മെട്രോ രണ്ടാം ഘട്ടം കൂടി പ്രാവർത്തികമാകുന്നതോടെ ഫെയർ ബോക്സ്, നോൺ ഫെയർ ബോക്സ് റവന്യൂവിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് കെഎംആർഎലിന്റെ പ്രതീക്ഷ.
വായ്പ അടയ്ക്കാനുണ്ടേ..! കൊച്ചി മെട്രോയ്ക്കായി സ്വീകരിച്ചിട്ടുള്ള വിവിധ വായ്പകളുടെ തിരിച്ചടവ് തീർന്നിട്ടില്ല. സംസ്ഥാന സർക്കാരാണ് വായ്പകളും മറ്റു നികുതികളും അടയ്ക്കുന്നത്. ഫെയർ ബോക്സ്, നോൺ ഫെയർ ബോക്സ് റവന്യൂ വർധിപ്പിച്ചു കൂടുതൽ ലാഭം നേടി ലോണുകളുടെ തിരിച്ചടവിന് സർക്കാരിനെ സഹായിക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു.