എന്നാല്‍, സമുദായം ഔദ്യോഗികമായി ഊരുവിലക്കിനുള്ള തീരുമാനമെടുത്തിട്ടില്ലെന്നും ഇതിന്റെ പിന്നില്‍ വ്യക്തിവിരോധം തീര്‍ക്കുന്നതിനുള്ള ചിലരുടെ ഇടപെടലാണെന്നും ഊരുവിലക്കിനു വിധേയനായ മാടാച്ചേരി പ്രേമന് പറഞ്ഞു. ക്ഷേത്രത്തിലെ ഉത്സവങ്ങള്‍, മറ്റാഘോഷങ്ങള്‍ എന്നിവയൊന്നും അകറ്റി നിര്‍ത്തപ്പെട്ട കുടുംബങ്ങളെ അറിയിക്കുന്നില്ലായെന്നും ആക്ഷേപമുണ്ട്.