ഒബിഎസ്സി പെര്ഫെക്ഷന് ലിസ്റ്റ് ചെയ്തു
Thursday, October 31, 2024 12:20 AM IST
കൊച്ചി: പ്രെസിഷന്‍ മെറ്റല്‍ കംപോണന്റ് നിര്‍മാതാക്കാളായ ഒബിഎസ്സി പെര്ഫെക്ഷന്റെ ഓഹരികള്‍ എന്‍എസ്ഇ എസ്എംഇ പ്ലാറ്റ്ഫോമില്‍ ലിസ്റ്റ് ചെയ്തു. നിക്ഷേപകരില്‍നിന്നുള്ള മികച്ച പ്രതികരണത്തെത്തുടര്‍ന്ന് ഓഹരിവില 115.50 രൂപയായി ഉയര്‍ന്നു.
പ്രെസിഷന്‍ എന്‍ജിനിയറിംഗ് രംഗത്ത് കമ്പനിക്കു മികച്ച വളര്ച്ചാസാധ്യതകളുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ സാക്ഷം ലീഖ പറഞ്ഞു. 2017ല്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനി ഓട്ടോമൊബൈല്‍ വ്യവസായത്തിനാവശ്യമായ ലോഹഘടകഭാഗങ്ങളാണു നിര്‍മിക്കുന്നത്. പൂനെയിലും തമിഴ്നാട്ടിലും ഫാക്ടറികളുണ്ട്. 1969ല്‍ സ്ഥാപിക്കപ്പെട്ട ആംഗ്ലിയന്‍ ഒമേഗ ഗ്രൂപ്പിന്റെ ഭാഗമാണു കമ്പനി.