വ്യവസായ-വിദ്യാഭ്യാസ ഉച്ചകോടി "കോണ്‍ഫ്ലുവന്‍സ് 2024’രാജഗിരിയിൽ
Sunday, October 27, 2024 2:26 AM IST
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ വിദ്യാഭ്യാസ സമ്മേളനമായ "കോണ്ഫ്ലുവന്സ 2024' രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ (ആര്‍സിഇടി) നവംബര്‍ ആറിന് നടക്കും. സംസ്ഥാനത്തെ 250 ലേറെ വരുന്ന ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക്കും ആര്സിഇടിയുമായ സഹകരിച്ചു നടത്തുന്ന സമ്മേളനത്തിൽ രണ്ടായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും.
"പ്രതിഭകളുടെ ഭാവി' (ഫ്യൂച്ചര്‍ ഓഫ് ടാലന്റ്) എന്നതാണു സമ്മേളനത്തിന്റെ പ്രമേയം.
സംസ്ഥാനത്തെ വ്യവസായ ആവാസ വ്യവസ്ഥയിലെ പ്രമുഖരായ ഇന്‍ഫോ പാര്‍ക്ക്, ടെക്നോപാര്‍ക്ക്, സ്മാര്‍ട്ട്സിറ്റി, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്, ഐഇഇഇ ഇന്ത്യ കൗണ്‍സില്‍, കൊച്ചി മെട്രോ റെയില്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണു സമ്മേളനം നടക്കുക.
ഐടി ആവാസവ്യവസ്ഥയുടെ ആവശ്യങ്ങളെപ്പറ്റിയും പ്രവര്‍ത്തനരീതികളെപ്പറ്റിയും സാങ്കേതിക വിദ്യാര്‍ഥികള്‍ക്കു നേരില്‍ക്കണ്ട് മനസിലാക്കാനുള്ള അസുലഭ അവസരമാണ് കോണ്‍ഫ്ലുവന്‍സ് 2024 എന്ന് ആര്‍സിഇടി പ്രിന്‍സിപ്പല്‍ റവ. ഡോ. ജെയ്സണ്‍ മുളേരിക്കല്‍ പറഞ്ഞു.
പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് https://www. rajagiritech. ac.in/confluence/ Registration.asp എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 80756 14084 / 85476 35562 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.