പഴവര്‍ഗങ്ങളുടെ ഷെല്‍ഫ് ലൈഫ് വര്‍ധിപ്പിക്കുന്ന സാങ്കേതികവിദ്യയില്‍ തുടര്‍ പഠനത്തിന് ധാരണ
Thursday, October 31, 2024 12:20 AM IST
കോട്ടയം: പഴവര്‍ഗങ്ങള്‍ കേടുകൂടാതെ ദീര്‍ഘനാള്‍ സൂക്ഷിക്കുന്നതിന് സഹായകമായ സാങ്കേതികവിദ്യയില്‍ തുടര്‍പഠനത്തിന് യഥേഷ്ട് അഡ്വാന്‍സ്ഡ് ടെക്നോളോജിസ് പ്രൈവറ്റ് ലിമിറ്റഡും എംജി സര്‍വകലാശാലയും തമ്മില്‍ ധാരണയായി.
ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ സര്‍വകലാശാലാ രജിസ്ടാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണനും യഥേഷ്ട് കമ്പനി ഡയറക്ടര്‍ സുമന് ശ്രീധരനും ഒപ്പുവച്ചു. യഥേഷ്ട് കമ്പനി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന രീതിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിനു മുന്നോടിയായാണ് സര്‍വകലാശാലയിലെ ബിസിനസ് ഇന്നവേഷന്‍ ആൻഡ് ഇന്‍കുബേഷന്‍ സെന്ററിന്റെ പിന്തുണയോടെ തുടര്‍പഠനം നടത്തുന്നത്.
ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ ബിസിനസ് ഇന്നൊവേഷന് ആന്‍ഡ് ഇന്‍കുബേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ഇ.കെ. രാധാകൃഷ്ണന്, യഥേഷ്ട് കമ്പനി ഡയറക്ടര്‍ ഡോ. സിറിയക് ജോസഫ് പാലക്കല്‍ എന്നിവര്‍ പങ്കെടുത്തു.