ജർമനിയിൽ ഫോക്സ്വാഗൺ പ്ലാന്റുകൾ പൂട്ടി
Tuesday, October 29, 2024 1:44 AM IST
ബർലിൻ: യൂറോപ്പിലെ ഏറ്റവും വലിയ കാർനിർമാതാക്കളായ ഫോ ക്സ് വാഗൺ ജർമനിയിലെ തങ്ങളുടെ മൂന്ന് പ്ലാന്റുകൾ പൂട്ടി. ഇതോടെ ആയിരക്കണക്കിനു തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടു.
ചെലവ് കുറയ്ക്കുന്നതിന്റെയും ബിസിനസിൽ സമഗ്രമായ അഴിച്ചുപണി നടത്തുന്നതിന്റെയും ഭാഗമായാണു മൂന്നു പ്ലാന്റുകൾ പൂട്ടിയതെന്ന് അധികൃതർ അറിയിച്ചു. യൂറോപ്പിലെ കൂടുതൽ പ്ലാന്റുകൾ പൂട്ടാൻ നീക്കമുണ്ടെന്നാണ് സൂചന.
ജീവനക്കാരുടെ ശന്പളം വെട്ടിക്കുറയ്ക്കാനും കന്പനി തീരുമാനിച്ചിട്ടുണ്ട്. ജർമനിയിലെ ഏറ്റവും വലിയ വ്യവസായ ഭീമനായ ഫോക്സ്വാഗണിന്റെ തകർച്ച രാജ്യത്തിന്റെ സന്പദ്രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
മൂന്നു ലക്ഷത്തോളം തൊഴിലാളികളാണ് കന്പനിയുടെ വിവിധ രാജ്യങ്ങളിലുള്ള പ്ലാന്റുകളിലായി ജോലി ചെയ്യുന്നത്.