മെഡിക്കൽ ഉപകരണങ്ങളുടെ അനധികൃത ഇറക്കുമതി: ഡൽഹി ഹൈക്കോടതിയിൽ ഹർജി
Sunday, October 27, 2024 2:26 AM IST
കൊച്ചി: അനധികൃതമായി ഇറക്കുമതി ചെയ്യുന്ന മെഡിക്കൽ ഉപകരണങ്ങളിലെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പേഷ്യന്റ് സേഫ്റ്റി ആൻഡ് ആക്സസ് ഇനിഷ്യേറ്റീവ് ഓഫ് ഇന്ത്യ ഫൗണ്ടേഷൻ (പിഎസ്എഐഐഎഫ്) ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തു.
ആരോഗ്യസംരക്ഷണ സംവിധാനത്തിൽ വിശ്വാസ്യതയും ഫലപ്രാപ്തിയും തെളിയിക്കപ്പെടാത്തതും രോഗികളുടെ സുരക്ഷയ്ക്കു ഭീഷണി സൃഷ്ടിച്ചേക്കാവുന്നതുമാണ് അനധികൃതമായി ഇറക്കുമതി ചെയ്യുന്ന റീഫർബിഷ് ചെയ്ത ഉപകരണങ്ങളെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. മതിയായ അംഗീകാരങ്ങളോ അനുമതിയോ നേടാതെയാണ് ഇത് ഇറക്കുമതി ചെയ്യുന്നതെന്നും ഫൗണ്ടേഷൻ ഹർജിയിൽ പറയുന്നു.