സെമിനാർ സംഘടിപ്പിച്ചു
1497321
Wednesday, January 22, 2025 5:42 AM IST
കോതമംഗലം: സെന്റ് ജോസഫ്സ് നഴ്സിംഗ് കോളജിൽ മെഡിക്കൽ സർജിക്കൽ നഴ്സിംഗ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സ്ട്രോക്ക് രോഗികളുടെ പരിചരണം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെന്റ് ജോസഫ്സ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് റോബിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോസ്മിൻ, കോളജ് പ്രിൻസിപ്പൽ സിസ്റ്റർ റെനിത, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ റോസ്ബെൽ എന്നിവർ പ്രസംഗിച്ചു. വിവിധ ആശുപത്രികൾ, നഴ്സിംഗ് കോളജുകൾ എന്നിവിടങ്ങളിൽ നിന്നുമായി 170 പേർ പങ്കെടുത്തു.
ധർമഗിരി ആശുപത്രി ന്യൂറോ വിഭാഗം ഡോ. ജോസ് ജോസഫ്, ഇന്ത്യൻ ന്യൂറോ സയൻസസ് നഴ്സസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് മഞ്ജു, മെഡിക്കൽ സർജിക്കൽ നഴ്സിംഗ് ഡിപ്പാർട്ട്മെന്റ് സ്റ്റാഫംഗങ്ങളായ സിസ്റ്റർ റോസ്ബെൽ, സരിത ജോസഫ്, റെജി ജോസഫ്, പ്രിയങ്ക ജോസഫ്, സിഞ്ജു ആന്റണി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.