ബൈക്ക് മോഷണം: പ്രതികള്‍ അറസ്റ്റില്‍
1497284
Wednesday, January 22, 2025 5:05 AM IST
കൊച്ചി: ബൈക്ക് മോഷണക്കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി നിലവില്‍ ചെങ്ങമനാട് പുതുവാശേരി ഭാഗത്ത് താമസിക്കുന്ന എസ്. ടിനു(19), ആലുവ കറുകുറ്റി സ്വദേശിയും ഇപ്പോള്‍ ദേശം ഭാഗത്ത് താമസിക്കുന്നതുമായ സജിത്ത്(24) എന്നിവരെ കളമശേരി പോലീസാണ് പിടികൂടിയത്. കോട്ടയം സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
കളമശേരി റെയില്‍വെ സ്റ്റേഷന് പരിസരത്ത് വാഹന പരിശോധന നടത്തുന്നതിനിടെ മോഷ്ടിച്ച ബൈക്കുമായി പ്രതികള്‍ പോലീസ് പിടിയിലാകുകയായിരുന്നു. ബൈക്കിന് താക്കോലും മതിയായ രേഖകളും ഇല്ലായിരുന്നു.
ഇതേത്തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ബൈക്ക് മോഷണ മുതലാണെന്ന് കണ്ടെത്തിയത്. ഇതോടെ പ്രതികളെ അറസ്റ്റ് ചെയ്തു. കളമശേരി മെഡിക്കല്‍ കോളജിന് സമീപത്തു നിന്നും ബൈക്ക് മോഷ്ടിച്ച കേസിലും സജിത്ത് പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.