വീടിന്റെ കൂദാശ നടത്തി
1497315
Wednesday, January 22, 2025 5:41 AM IST
മൂവാറ്റുപുഴ: മലങ്കര യാക്കോബായ സിറിയൻ സണ്‍ഡേ സ്കൂൾ അസോസിയേഷൻ കാരക്കുന്നം ഡിസ്ട്രിക്ട് നിർമിച്ച് നൽകിയ വീടിന്റെ കൂദാശ നടത്തി. താക്കോൽ ദാനം മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത മാത്യൂസ് അന്തിമോസ് നിർവഹിച്ചു. മുളവൂർ സെന്റ് മേരീസ് യാക്കോബായ പള്ളി സൗജന്യമായി നൽകിയ സ്ഥലത്താണ് വീട് നിർമിച്ചത്. മുളവൂർ സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോബി പുളിഞ്ചിൽ അധ്യക്ഷത വഹിച്ചു.
ഫാ. അമൽ കുഴികണ്ടത്തിൽ, ഫാ. ആകാശ് കുര്യൻ, ഫാ. ബേസിൽ നർക്കിയിൽ, ഫാ. മാത്യൂസ് കുഴിവേലിപ്പുറത്ത്, എംജെഎസ്എസ്എ ജനറൽ സെക്രട്ടറി പി.വി. ഏലിയാസ്, സെക്രട്ടറി എൻ.എ. ജോസ്, ട്രഷറർ എൽദോ ഐസക്,
മേഖല ഡയറക്ടർ കുര്യൻ വർഗീസ്, സെക്രട്ടറി പോൾ സി. വർഗീസ്, ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ഇ.വി. കുഞ്ഞപ്പൻ, സഭ വർക്കിംഗ് കമ്മിറ്റി അംഗം ജെയ്സ് ജോണ്‍, വാർഡംഗം ബെസി എൽദോസ്, ട്രസ്റ്റി പി.എം. വർഗീസ്, പി.വി. റോയി, ജയ്സണ്‍ വർഗീസ്, എ.എം. എൽദോസ്, റോയി പി. ഏലിയാസ് തുടങ്ങിയവർ പങ്കെടുത്തു.