കൊ​ച്ചി: കൊ​ച്ചി​യി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട. 86. 232 കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രാ​യ മൂ​ന്ന് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ആ​ര്‍​പി​എ​ഫ്, റെ​യി​ല്‍​വേ പോ​ലീ​സ്, എ​ക്‌​സൈ​സ് എ​ന്നി​വ​രു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ട് കേ​സു​ക​ളി​ലാ​യി 43.1 ല​ക്ഷം രൂ​പ​യു​ടെ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

ആ​ര്‍​പി​എ​ഫും റെ​യി​ല്‍​വേ പോ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബീ​ഹാ​ര്‍ സ്വ​ദേ​ശി​യാ​യ പ​പ്പു​കു​മാ​ര്‍ (33), ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​ഹി​ദ് (18) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ആ​റാം ന​മ്പ​ര്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട പ്ര​തി​ക​ളെ ത​ട​ഞ്ഞു​വ​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. എ‌​ട്ട് ബാ​ഗു​ക​ളി​ലാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്.

ഇ​വ​രി​ല്‍ നി​ന്ന് 36,42,250 രൂ​പ വി​ല​വ​രു​ന്ന 72.842 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. എ​ക്‌​സൈ​സും റെ​യി​ല്‍​വേ പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വെ​സ്റ്റ്ബം​ഗാ​ള്‍ സ്വ​ദേ​ശി മ​ന്ദി ബി​സ്വാ​സാ(24)​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ല്‍ നി​ന്ന് 6,69,500 രൂ​പ വി​ല​വ​രു​ന്ന 13.390 കി​ലോ​ഗ്രാം ക​ഞ്ചാ​വും ക​ണ്ടെ​ത്തി.

ഒ​ന്നാം​ന​മ്പ​ര്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് വി​ല്‍​ക്കാ​ന്‍ എ​ത്തി​യ​താ​ണെ​ന്ന് ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. ത​ന്നെ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് കൊ​ണ്ടു​പോ​കാ​ന്‍ ആ​ളെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും മ​ന്ദി ബി​സ്വാ​സ് എ​ക്‌​സൈ​സി​നോ​ട് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.