തിരുനാൾ
1497296
Wednesday, January 22, 2025 5:22 AM IST
ചേരാനല്ലൂർ സെന്റ് ജെയിംസ് പള്ളിയിൽ
കൊച്ചി: ചേരാനല്ലൂർ സെന്റ് ജെയിംസ് പള്ളിയിൽ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ 145-ാം കൊന്പ്രേര്യ തിരുനാളിന് ഇന്നു കൊടിയേറും. 26നാണു പ്രധാന തിരുനാൾ ആഘോഷം. ഇന്നു വൈകുന്നേരം 5.30ന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി കൊടിയേറ്റ് നിർവഹിക്കും. ദിവ്യബലിയെത്തുടർന്നു നേർച്ചസദ്യ.
നാളെ രാവിലെ ആറിന് ഇലക്തോറന്മാരുടെ വാഴ്ച. വൈകുന്നേരം അഞ്ചരയ്ക്ക് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്- കാർമികൻ ഫാ. സോജൻ മാളിയേക്കൽ. സന്ദേശം ഫാ. വിൻസന്റ് വാരിയത്ത്. രാത്രി 7.30ന് പാട്ടുത്സവം. 24ന് വൈകുന്നേരം അഞ്ചിനു പ്രസുദേന്തിവാഴ്ച. അഞ്ചരയ്ക്കു മോൺ. മാത്യു കല്ലിങ്കലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്.
സന്ദേശം-ഫാ. സിജൻ മണുവേലിപ്പറന്പിൽ. രാത്രി ഏഴരയ്ക്ക് കലാമേള. 25നു വൈകുന്നേരം നാലരയ്ക്കു തിരുസ്വരൂപം എഴുന്നള്ളിയ്ക്കൽ. ആഘോഷമായ ദിവ്യബലിയ്ക്കു വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ മുഖ്യകാർമികനാകും. സന്ദേശം-ഫാ. ജേക്കബ് മഞ്ഞളി. തുടർന്നു പ്രദക്ഷിണം, ലൈറ്റ് ഷോ, വർണക്കാഴ്ചകൾ.
26നു രാവിലെ ഒന്പതരയ്ക്കു പൊന്തിഫിക്കൽ ദിവ്യബലിയ്ക്കു വരാപ്പുഴ സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യകാർമികത്വം വഹിക്കും. സന്ദേശം- ഫാ. വിപിൻ ചൂതംപറന്പിൽ. തുടർന്നു പ്രദക്ഷിണം. വൈകുന്നേരം അഞ്ചരയ്ക്കു ഫാ. ഫെലിക്സ് ചക്കാലയ്ക്കലിന്റെ കാർമികത്വത്തിൽ ദിവ്യബലി, തിരുസ്വരൂപം എടുത്തുവയ്ക്കൽ.
രാത്രി ഏഴരയ്ക്കു ലൈവ് മ്യൂസിക് ഷോ. ഫെബ്രുവരി രണ്ടിനാണ് എട്ടാമിടം. തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ഫെലിക്സ് ചക്കാലയ്ക്കൽ അറിയിച്ചു.
ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ
പറവൂർ : ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യ കർമികനായി. റവ. ഡോ. ആന്റണി ബിനോയ് അറയ്ക്കൽ, ഫാ. നിവിൻ കളരിത്തറ, ഫാ. ജോയ് തേലക്കാട്ട്, ഫാ. ജോമിറ്റ് നടുവില വീട്ടിൽ,
ഫാ. ലിബിൻ വലിയവീട്ടിൽ എന്നിവർ സഹകാർമികരായി. ഞായറാഴ്ചയാണ് തിരുനാൾ ദിനം തിരുനാൾ ദിവ്യബലിയിൽ ഫാ. ബിനു മുക്കത്ത് മുഖ്യ കാർമികനാകും ഫാ. ജോസഫ് സെൽട്ടൺ വചന സന്ദേശം നൽകും.