കൊ​ച്ചി: ട്വ​ന്‍റി 20 കൊ​ച്ചി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​വ​ര്‍​ത്ത​ക ക​ണ്‍​വ​ന്‍​ഷ​നും പാ​ര്‍​ട്ടി ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ഗോ​പ​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. കൊ​ച്ചി വെ​ളി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ടെ​നി തോ​മ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് ബോ​ര്‍​ഡ് അം​ഗം അ​ഡ്വ.​ചാ​ര്‍​ളി പോ​ള്‍, ജെ​ന്‍​സി ടെ​ല്ല​സ്, ജോ​യി പൊ​റ​ത്തൂ​ക്കാ​ര​ന്‍, ഷീ​ല ഡേ​വീ​ഡ്, ജേ​ക്ക​ബ് ജൂ​ഡ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വാ​ര്‍​ഡു​ക​ളി​ലും മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.