കേരള കോണ്ഗ്രസ്-എം മൂവാറ്റുപുഴ മണ്ഡലം യോഗം
1497317
Wednesday, January 22, 2025 5:41 AM IST
മൂവാറ്റുപുഴ: കേരള കോണ്ഗ്രസ്-എം മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി യോഗം മുൻ എംഎൽഎ ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷൈൻ ജേക്കബ് അധ്യക്ഷത വഹിച്ചു.
പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം ജോയി നടുക്കുടി, ജില്ലാ സെക്രട്ടറി പി.കെ. ജോണ്, ദളിത് കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗവും കല്ലൂക്കാട് പഞ്ചായത്തംഗവുമായ ബാബു മനക്കപ്പറന്പൻ, തോമസ് പിണക്കാട്ട്, ചിന്നമ്മ ഷൈൻ എന്നിവർ പ്രസംഗിച്ചു.
പുതിയ വനനിയമ ഭേദഗതി കരട് ബിൽ പൂർണമായി റദ്ദ് ചെയ്യുന്നതിന് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകുകയും ബിൽ പൂർണമായി പിൻവലിക്കുവാൻ സമ്മർദ്ദം ചെലുത്തിയ പാർട്ടി ചെയർമാനെയും പാർലമെന്ററി പാർട്ടി അംഗങ്ങളെയും യോഗം അഭിനന്ദിച്ചു.