തിരുനാളാഘോഷം
1497318
Wednesday, January 22, 2025 5:41 AM IST
കദളിക്കാട് വിമലമാതാ പള്ളിയിൽ
കദളിക്കാട്: വിമലമാതാ പള്ളിയിൽ പരിശുദ്ധ വിമലമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും തിരുനാൾ ആരംഭിച്ചു. 26ന് സമാപിക്കുമെന്ന് വികാരി ഫാ. തോമസ് പോത്തനാമുഴി, സഹവികാരി ഫാ. ആന്റണി പാറക്കടവിൽ എന്നിവർ അറിയിച്ചു. ഇന്ന് രാവിലെ 6.15നും വൈകുന്നേരം 4.30നും കുർബാന, സന്ദേശം- ഫാ. ജോർജ് മാമ്മൂട്ടിൽ, നൊവേന, നേർച്ച.
നാളെ രാവിലെ 6.15നും വൈകുന്നേരം 4.30നും കുർബാന, സന്ദേശം - ഫാ. ഫ്രാൻസിസ് ഇടക്കുടിയിൽ, നൊവേന, നേർച്ച. 24ന് രാവിലെ 6.15നും വൈകുന്നേരം 4.30നും കുർബാന, സന്ദേശം- ഫാ. ജോർജ് കാര്യാമഠം. 26ന് രാവിലെ ആറിന് കുർബാന, വൈകുന്നേരം 3.30ന് വീട്ടന്പ് പ്രദക്ഷിണം, നാലിന് കൊടിയേറ്റ്,
ലദീഞ്ഞ്- ഫാ. തോമസ് പോത്തനാമുഴി, 4.10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന- ഫാ. ജോസ് കൂനാനിക്കൽ, പ്രസംഗം - ഫാ. ജോർജ് മാറാപ്പിള്ളിൽ, 5.30ന് പ്രദക്ഷിണം തെക്കുംമല കപ്പേളയിലേക്ക്, 6.30ന് പ്രദക്ഷിണം തിരികെ പള്ളിയിലേക്ക്, ഏഴിന് സമാപന പ്രാർഥന. 26ന് രാവിലെ 6.30ന് കുർബാന, വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന - ഫാ. കുര്യൻ പുത്തൻപുരയ്ക്കൽ, സന്ദേശം - ഫാ. ബിനോയ് ചാത്തനാട്ട്, ആറിന് പ്രദക്ഷിണം സെന്റ് ജോർജ് കുരിശടിയിലേയ്ക്ക്, ഏഴിന് സമാപനാശീർവാദം.
അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ
അരിക്കുഴ: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആരംഭിച്ചു. 27ന് സമാപിക്കുമെന്ന് വികാരി ഫാ. ജിൻസ് പുളിക്കൽ അറിയിച്ചു. ഇന്നും നാളെയും വൈകുന്നേരം അഞ്ചിന് കുർബാന, സന്ദേശം, നൊവേന- ഫാ. ജയിംസ് പാറയ്ക്കനാൽ, ഫാ. ജോർജ് മാതേക്കൽ എന്നിവർ നയിക്കും. 24ന് വൈകുന്നേരം അഞ്ചിന് കൊടിമരം വെഞ്ചരിപ്പ്, കൊടിയേറ്റ് -മോണ്. പയസ് മലേക്കണ്ടത്തിൽ, 5.15ന് തിരുസ്വരൂപ പ്രതിഷ്ഠ, നൊവേന, 5.30ന് കുർബാന, സന്ദേശം - മോണ്. പയസ് മലേക്കണ്ടത്തിൽ,
ഏഴിന് ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം. 25ന് രാവിലെ 6.30ന് കുർബാന, വൈകുന്നേരം നാലിന് അന്പ് പ്രദക്ഷിണം, 5.15ന് ആഘോഷമായ കുർബാന - ഫാ. ജോസ് തുറവയ്ക്കൽ, സന്ദേശം - ഫാ. സെബാസ്റ്റ്യൻ നെടുന്പുറത്ത്, 6.45ന് പ്രദക്ഷിണം, 7.45ന് തിരിപ്രദക്ഷിണം, 8.30ന് കുർബാന ആശീർവാദം,
വാദ്യമേളം. 26ന് രാവിലെ 6.45ന് കുർബാന, രാവിലെ 10നും വൈകുന്നേരം നാലിനും അന്പ് പ്രദക്ഷിണം, 5.15ന് ആഘോഷമായ കുർബാന- ഫാ. പ്രിൻസ് പരത്തിനാൽ, സന്ദേശം - ഫാ. സ്റ്റാൻലി പുൽപ്രയിൽ, 6.45ന് പ്രദക്ഷിണം, 7.45ന് തിരിപ്രദക്ഷിണം, 8.30ന് പരിശുദ്ധ കുർബാന ആശീർവാദം, വാദ്യമേളങ്ങൾ, 8.50ന് നാടകം. 27ന് മരിച്ചവരുടെ ഓർമദിനം രാവിലെ 6.30ന് കുർബാന, സെമിത്തേരി സന്ദർശനം.
ഏനാനല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ
വാഴക്കുളം: ഏനാനല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ 24ന് ആരംഭിക്കും. വൈകുന്നേരം 4.45ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, നൊവേന, അഞ്ചിന് കുർബാന, സെമിത്തേരി സന്ദർശനം. 25ന് രാവിലെ ഏഴിന് കുർബാന, നൊവേന, എട്ടിന് അന്പ് എഴുന്നള്ളിക്കൽ, വൈകുന്നേം 4.15ന് നൊവേന, 4.30ന് തിരുനാൾ കുർബാന-ഫാ. ജോണ്സണ് വാമറ്റത്തിൽ,
പ്രസംഗം-ഫാ. ജയിംസ് ചൂരത്തൊട്ടി, ആറിന് പ്രദക്ഷിണം, 7.30ന് സമാപന പ്രാർഥന. 26ന് രാവിലെ ഏഴിന് കുർബാന, എട്ടിന് അന്പ് എഴുന്നള്ളിക്കൽ, വൈകുന്നേരം 3.45ന് അന്പു പ്രദക്ഷിണം, 4.30ന് തിരുനാൾ കുർബാന - ഫാ. ആന്റണി ഞാലിപ്പറന്പിൽ, പ്രസംഗം - ഫാ. ജിനോ പുന്നമറ്റത്തിൽ, 6.15ന് പ്രദക്ഷിണം, 7.45ന് സമാപന പ്രാർഥന എന്നിവയാണ് തിരുനാൾ പരിപാടികളെന്ന് വികാരി ഫാ. ജോർജ് തെക്കേറ്റത്ത് അറിയിച്ചു.