ഓടകൾക്ക് സ്ലാബില്ല: മന്ത്രിക്ക് കത്തെഴുതി കുട്ടിപ്പോലീസുകാർ
1497312
Wednesday, January 22, 2025 5:41 AM IST
പിറവം: രാമമംഗലത്ത് സ്കൂളിലേക്ക് വരുന്ന വഴിയിലെ സ്ലാബില്ലാത്ത ഓടകൾ കുട്ടികളെ ആശങ്കയിലാഴ്ത്തുന്നു. സ്കൂളിന് മുൻ വശത്തുള്ള ഓടകൾക്ക് മൂടയില്ലായെന്നുള്ളതും ഇവർ ചൂണ്ടിക്കാണിക്കുന്നു.
ചൂണ്ടി -രാമമംഗലം റോഡിൽ രാമമംഗലം ഹൈസ്കൂളിന് മുൻ വശത്താണ് പ്രശ്നം. ഇവിടേ റോഡിന് വീതി കുറവുള്ള സ്ഥലമാണ്. നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന സ്കൂളിന് മുന്നിലുള്ള റോഡിൽ കുട്ടികൾക്ക് റോഡ് മുറിച്ചു കടക്കുന്നതിനു സീബ്ര ലൈൻ ഇല്ലാത്തതും പ്രതിസന്ധിയിലാണ്.
കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ ഉൾകൊള്ളിച്ചു പൊതുമരാമത്ത് മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും നിവേദനം നൽകി. പ്രശ്നം പലവട്ടം സ്കൂൾ അധികൃതർ അധികാരികളെ അറിയിച്ചിരുന്നെങ്കിലും നടപടികൾ ഒന്നുമുണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.