ജീവധാര ഫൗണ്ടേഷന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ഇന്ന്
1497300
Wednesday, January 22, 2025 5:22 AM IST
അങ്കമാലി : 2012 മുതൽ വൃക്ക രോഗം ബാധിച്ച് ഡയാലിസിസിന് വിധേയരാകുന്ന രോഗികൾക്കിടയിൽ പ്രവർത്തിക്കുന്ന ജീവധാര ഫൗണ്ടേഷൻ അങ്കമാലി ചർച്ച് ജംഗ്ഷനിൽ ആരംഭിക്കുന്ന പുതിയ ഓഫീസിന്റെയും പുതിയ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനവും മുതിർന്ന പൗരരുടെ സംഗമവും അനുമോദന ചടങ്ങും ഇന്ന് നടക്കും. വൈകിട്ട് 3.30 ന് നടക്കുന്ന ചടങ്ങിൽ ജസ്റ്റിസ് ബി. കെമാൽ പാഷ ഉദ്ഘാടനം ചെയ്യും.
ജീവധാര ഫൗണ്ടേഷൻ ചെയർമാൻ സാജു ചാക്കോ അധ്യക്ഷത വഹിക്കും. ഡോ. എം.പി. ആന്റണി, ജോസ് തെറ്റയിൽ, പി.ജെ. ജോയ്, നഗരസഭ വൈസ് ചെയർപേഴ്സൻ സിനി മാർട്ടിൻ, എൽഎഫ് ആശുപത്രി ഡയറക്ടർ റവ. ഡോ. തോമസ് വൈക്കത്തുപറമ്പിൽ, ലെക്സി ജോയി, അങ്കമാലി സെന്റ് മേരീസ് പള്ളി വികാരി ഫാ. വർഗീസ് പാലയിൽ, ബ്രദർ തോമസ് കരോണ്ട് കടവിൽ, വൈഎംസിഎ പ്രസിഡന്റ് ഡോ. സി.കെ. ഈപ്പൻ എന്നിവർ സംസാരിക്കും.