കൊ​ച്ചി: എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലെ ഗ്യാ​സ്‌​ട്രോ എ​ന്‍റ​റോ​ള​ജി (ഉ​ദ​ര​രോ​ഗ) വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​മി​ത​വ​ണ്ണം ചി​കി​ത്സ​യി​ലൂ​ടെ കു​റ​യ്ക്കു​ന്ന​തി​ന്‍റെ നൂ​ത​ന​രീ​തി​ക​ള്‍ സം​ബ​ന്ധി​ച്ച ശി​ല്പശാ​ല സം​ഘ​ടി​പ്പി​ച്ചു.

ഇ​ന്ത്യ​ന്‍ സൊ​സൈ​റ്റി ഓ​ഫ് ഗ്യാ​സ്‌​ട്രോ​ എന്‍ററോ​ള​ജി കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ​യും കൊ​ച്ചി​ന്‍ ഗ​ട്ട് ക്ലെ​ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ പാ​ലാ​രി​വ​ട്ടം ഹോ​ളി​ഡേ ഇ​ന്നി​ല്‍ സംഘടിപ്പിച്ച ശില്പ​ശാ​ല നു​വാ​ല്‍​സ് വൈ​സ് ചാ​ന്‍​സ​ല​ര്‍ ജ​സ്റ്റീ​സ് എ​സ്.​ സി​രി​ജ​ഗ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​പി.വി. ​ലൂ​യി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റി​ലെ മെ​ഡി​ക്ക​ല്‍ ആ​ന്‍​ഡ് കൊമേഴ്സൽ ഡ​യ​റ​ക്ട​ര്‍ ഡോ. ​പി.​വി.​ തോ​മ​സ്, ഡോ. ​മാ​ത്യു ഫി​ലി​പ്പ്, ഡോ. ​ജേ​ക്ക​ബ് എ​ബ്ര​ഹാം, ഡോ. ​ഇ​സ്മ​യി​ല്‍ സി​യാ​ദ്, ഡോ. ​സു​നി​ല്‍ കെ. ​മ​ത്താ​യി, ഡോ. ​ബി​നോ​യ് സെ​ബാ​സ്റ്റ്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​രു​ന്നൂ​റോ​ളം ഉ​ദ​ര​രോ​ഗ ചി​കി​ത്സാ​ വി​ദ​ഗ്ധ​ര്‍ ശി​ല്പ​ശാ​ല​യി​ല്‍ പ​ങ്കെ​ടു​ത്തു.