മൂ​വാ​റ്റു​പു​ഴ: ഇ​ഷ്ടി​ക ക​ന്പ​നി​യി​ലെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​ക്ഷാ​വി​ധി ഇ​ന്ന്. ഐ​ക്ക​ര​നാ​ട് പു​ളി​ഞ്ചോ​ട്ടി​ൽ കു​രി​ശു ഭാ​ഗ​ത്തു​ള്ള ഇ​ഷ്ടി​ക ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി രാ​ജാ ദാ​സി (28)നെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി ദി​പ​ൻ കു​മാ​ർ ദാ​സ് കു​റ്റ​ക്കാ​ര​നെ​ന്ന് മൂ​വാ​റ്റു​പു​ഴ അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ടോ​മി വ​ർ​ഗീ​സ് ഉ​ത്ത​ര​വാ​യി. ശി​ക്ഷാ​വി​ധി ഇ​ന്ന് പ്ര​സ്താ​വി​ക്കും.

2021 ജൂ​ലൈ 26ന് ​പു​ല​ർ​ച്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി ത​ന്‍റെ ഒ​പ്പം ഇ​ഷ്ടി​ക ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ക​യും കൂ​ടെ താ​മ​സി​ക്കു​ക​യും ചെ​യ്തി​രു​ന്ന രാ​ജാ​ദാ​സി​നെ മു​റി​യി​ൽ കി​ട​ന്നു​റ​ങ്ങി​യ​പ്പോ​ൾ കൈ​ക്കോ​ട്ട് ഉ​പ​യോ​ഗി​ച്ച് ത​ല​യി​ൽ ആ​ഴ​ത്തി​ൽ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പ്ര​തി​യെ ത​മി​ഴ്നാ​ട്ടി​ലെ കോ​യ​ബേ​ട്ടി​ൽ​നി​ന്നു പി​റ്റേ​ന്ന് പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന എം.​എം. മ​ഞ്ജു​ദാ​സ് അ​ന്വേ​ഷി​ച്ച കേ​സി​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ദി​ലീ​ഷ​യാ​ണ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യു​ഷ​നു വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​എ​സ്. ജ്യോ​തി​കു​മാ​ർ ഹാ​ജ​രാ​യി.