ആംബുലൻസും ബൈക്കും കുട്ടിയിടിച്ച് 3 പേർക്ക് പരിക്ക്
1497294
Wednesday, January 22, 2025 5:22 AM IST
കാക്കനാട് : ആംബുലൻസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. പരിക്കേറ്റ ബൈക്ക് യാത്രക്കാരായ തൃശൂർ സ്വദേശികളായ അമൽ, കൃഷ്ണജിത്ത്, ആംബുലൻസ് ഡ്രൈവർ സുജിത്ത് എന്നിവരെ കാക്കനാട് സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ബൈക്ക് യാത്രികരുടെ നില ഗുരുതരമാണ്.
ഇന്നലെ വൈകിട്ട് 7.15ഓടെ കാക്കനാട് പടമുകൾ കുന്നുംപുറം കളക്ടറേറ്റ് റോഡിൽ പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. വാഴക്കാല ഭാഗത്തുനിന്നും വരികയായിരുന്ന ആംബുലൻസിലേക്ക് കാക്കനാട് ഭാഗത്ത് നിന്ന് വരികയാ യിരുന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.