കാൻസറിനെ പ്രതിരോധിക്കാൻ കഴിയും: ഡോ. വി.പി. ഗംഗാധരൻ
1497298
Wednesday, January 22, 2025 5:22 AM IST
തൃപ്പൂണിത്തുറ: പോസിറ്റീവ് മനോഭാവവും സമയബന്ധിതമായ ചികിത്സയുമുണ്ടെങ്കിൽ കാൻസറിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് ഓങ്കോളജിസ്റ്റ് ഡോ. വി.പി. ഗംഗാധരൻ. ഗ്ലോബൽ മില്ലറ്റ്സ് ആൻഡ് ഫൗണ്ടേഷൻ ഫോർ സസ്റ്റൈനബിൾ ഡെവലപ്പ്മെന്റ് ഫോറത്തിന്റെ 169-ാമത് സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഡോ.കെ.എം.ജോർജ്, ഡോ.പി.ഒ.എബ്രഹാം, ഡോ.ടി.എ.വർക്കി, പി.വി. തോമസ്, റവ. ഡോ. അബിൻ ഏബ്രഹാം, ജോബ് പൊട്ടാസ്, എ.എം. മുഹമ്മദ്, ബെന്നി ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.