കേരളോത്സവം: തിരുമാറാടി ഒന്നാമത്
1497320
Wednesday, January 22, 2025 5:41 AM IST
കൂത്താട്ടുകുളം: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും പാന്പാക്കുട ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തിയ കേരളോത്സവത്തിൽ തിരുമാറാടി വീണ്ടും ഒന്നാമതായി. ഓവറോൾ ചാന്പ്യൻഷിപ്പ് ട്രോഫി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസിൽനിന്ന് തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ് ഏറ്റുവാങ്ങി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ടോമി, ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.വി. സ്റ്റീഫൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു. തുടർച്ചയായി നാലാം തവണയാണ് തിരുമാറാടി ഒന്നാമതെത്തിയത്.