ഇ. ബാലാനന്ദനെ അനുസ്മരിച്ചു
1496816
Monday, January 20, 2025 5:32 AM IST
കളമശേരി: സിപിഎം പോളിറ്റ് ബ്യൂറൊ അംഗവും തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ മുൻനിര നേതാവുമായ ഇ. ബാലാനന്ദനെ കളമശേരി ബിടിആർ കവലയിൽ നടന്ന ചടങ്ങിൽ അനുസ്മരിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് കളമശേരി ഈസ്റ്റ്, സെൻട്രൽ വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചുവപ്പ് സേന പരേഡ് നടത്തി. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ സല്യൂട്ട് സ്വീകരിച്ചു.
ബാലാനന്ദൻ സ്മൃതി മണ്ഡത്തിൽ സംസ്ഥാന കമ്മിറ്റിയംഗം സി.എം. ദിനേശ് മണി പതാക ഉയർത്തി. തുടർന്ന് നേതാക്കൾ പുഷ്പാർച്ചന നടത്തി. ബാലാനന്ദന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു.
സി.എം. ദിനേശ് മണി അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ. ചന്ദ്രൻ പിള്ള, എസ്. സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി.കെ. പരീത്, എം.പി. പത്രോസ്, സി.ബി. ദേവദർശനൻ, ജോൺ ഫെർണാണ്ടസ് തുടങ്ങിയവർ സംസാരിച്ചു.