മെട്രോ റയിൽ രണ്ടാംഘട്ട നിർമാണം ഇഴയുന്നു: നിരത്തുകളിൽ ഗതാഗതക്കുരുക്ക്
1497297
Wednesday, January 22, 2025 5:22 AM IST
കാക്കനാട്: മെട്രോ റയിൽ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായതോടെ പാലാരിവട്ടം മുതൽ കാക്കനാട് വരെയും, സീപോർട്ട്-എയർപോർട്ട് റോഡിൽ ചിറ്റേത്തുകര വരെയും വാഹനഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു. രാവിലെയും വൈകിട്ടുമുണ്ടാവുന്ന വാഹനത്തിരക്കുമൂലം സർക്കാർ-സ്വകാര്യ കമ്പനി ജീവനക്കാരും,ഐടിപ്രഫഷണലുകളുംവിദ്യാർഥികളും ഒരുപോലെ ദുരിതത്തിലാണ്.
മെട്രോറെയിൽ രണ്ടാംഘട്ടനിർമാണത്തിന്റെ ഭാഗമായിചിറ്റേത്തുകര മുതൽ പാലാരിവട്ടംവരെയുള്ള പാതയിൽ പലയിടത്തും റോഡിനു നടുവിൽ വലിയ ഇരുമ്പു ഷീറ്റുകൾ സ്ഥാപിച്ചാണ് ഗതാഗത സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇത്തരത്തിൽ മറച്ചിട്ടുള്ള ഇരുമ്പുമീറ്റുകളിൽ വാഹനങ്ങൾ മുട്ടിയും തട്ടിയും തകിടുകൾ കീറിയുംഅപകടാവസ്ഥയിലാണ്.
വലിയ വാഹനങ്ങൾക്ക് ഞെങ്ങി ഞെരുങ്ങിയല്ലാതെ ഇതുവഴി കടന്നുപോകാൻ കഴിയില്ല. ഇരുചക്ര വാഹനങ്ങൾക്കുപോലും കടന്നുപോകാൻ കഴിയാത്തത്ര തിരക്കാണ് ചിറ്റേത്തുകര, ഈച്ച മുക്ക്, കുന്നുംപുറം, പടമുകൾ,ചെമ്പുമുക്ക്, വാഴക്കാല, ആലിൻചുവട്, പൈപ്പ് ലൈൻ തുടങ്ങി പാലാരിവട്ടം വരെയനുഭവപ്പെടുന്നത്.
photo:
മെട്രോ റയിൽ രണ്ടാംഘട്ട നിർമാണത്തെത്തുടർന്ന് ചിറ്റേത്ത്കര ഇൻഫോപാർക്ക് ഹൈവേയിലെ ഗതാഗതക്കുരുക്ക്.