45,000 രൂപ പിഴയീടാക്കി
1497302
Wednesday, January 22, 2025 5:32 AM IST
ആലങ്ങാട്: പഞ്ചായത്തും ആലങ്ങാട് കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ആരോഗ്യ ശുചിത്വ പരിശോധന നടത്തി. ആലങ്ങാട് പഞ്ചായത്തിലെ നീറിക്കോട്, ആലങ്ങാട് ഏരിയകളിലെ വിവിധ സ്ഥാപനങ്ങൾ, ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ ആയിരുന്നു പരിശോധന.
ലൈസൻസ് ഇല്ലാത്തതും തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തതും വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്തതുമായ നിയമലംഘനങ്ങൾ കണ്ടെത്തി.
ഇത്തരം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഇവയിൽനിന്നു പിഴയിനത്തിൽ 45,000 രൂപ ഈടാക്കി. പരിശോധനയ്ക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ വി.സി. ഗിരീഷ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.കെ. ജെസി, മണികണ്ഠൻ, ലീഡിയ അബിൻ നസീർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കാവ്യ എന്നിവർ നേതൃത്വം നൽകി.