കച്ചേരിത്താഴത്തെ പഴയപാലത്തിലെ റോഡ് തകർന്നു
1497314
Wednesday, January 22, 2025 5:41 AM IST
മൂവാറ്റുപുഴ: കച്ചേരിത്താഴത്തെ പഴയ പാലത്തിലെ റോഡ് തകർന്ന നിലയിൽ. പാലത്തിലെ രണ്ട് സ്ലാബുകൾ ചേരുന്ന ഭാഗത്ത് ടാറിംഗും കോണ്‍ക്രീറ്റും അടർന്നാണ് പാലത്തിനു കുറുകെ നീളത്തിൽ വലിയ ഗർത്തം രൂപപ്പെട്ടിരിക്കുന്നത്.
ചെറിയ വാഹനങ്ങൾക്ക് ഈ ഗർത്തത്തിലൂടെ കടന്ന് പോകുവാൻ വലിയ ബുദ്ധിമുട്ടാണ്. വലിയ വാഹനങ്ങൾ കുഴിയിൽ വീഴുന്പോൾ പാലത്തിൽ വലിയ കുലുക്കവും അനുഭവപ്പെടുന്നു. ഇതോടെ പാലത്തിന് അരികുഭാഗത്തെ കോണ്‍ക്രീറ്റിൽ വിള്ളലും രൂപപ്പെട്ട് തുടങ്ങി.
ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് നെഹ്റു പാർക്കിൽ നിന്നും വാഹനങ്ങൾ കടന്നുപോകുന്നതിന് തടസം നേരിടുന്നതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഏഷ്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ് പാലം എന്നറിയപ്പെടുന്ന മൂവാറ്റുപുഴ പഴയ പാലത്തിൽ കുഴികൾ രൂപപ്പെടാതെ പരിപാലിക്കാൻ അധികൃതർ തയാറാകാത്തതിൽ പ്രതിഷേധം വ്യാപകമാണ്.