ഗ്യാ​സ് സി​ലി​ണ്ട​റി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
Saturday, June 29, 2024 4:59 AM IST
തി​രു​വാ​ങ്കു​ളം: ഗ്യാ​സ് സി​ലി​ണ്ട​റി​ന് തീ​പി​ടി​ച്ച​ത് പ്ര​ദേ​ശ​ത്ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. കേ​ശ​വ​ൻ​പ​ടി ച​ക്കു​പ​റ​മ്പി​ൽ സി.​കെ. സ​ത്യ​ന്‍റെ വീ​ട്ടി​ൽ ഇ​ന്ന​ലെ വൈ​കി​ട്ട് 5.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഗ്യാ​സ് ഏ​ജ​ൻ​സി​യി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന നി​റ​ച്ച ഗ്യാ​സ് സി​ലി​ണ്ട​ർ റെ​ഗു​ലേ​റ്റ​റി​ലേ​ക്ക് ഘ​ടി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വാ​ത​ക​ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു.

ഇ​ല​ക്‌​ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും തു​ണി​ക​ളും മ​റ്റും ക​ത്തി​ന​ശി​ച്ചു. വീ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് മാ​റി​യ​തി​നാ​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. വി​വ​ര​മ​റി​ഞ്ഞ് തൃ​പ്പൂ​ണി​ത്തു​റ​യി​ൽ നി​ന്നും അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി​യ​പ്പോ​ഴേ​ക്കും നാ​ട്ടു​കാ​ർ തീ​യ​ണ​ച്ചു.