നി​യ​ന്ത്ര​ണംവി​ട്ട ലോ​റി മെ​ഡി​ക്ക​ൽ സ്റ്റോ​റി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റി
Saturday, June 29, 2024 4:59 AM IST
ക​ള​മ​ശേ​രി: ക​ള​മ​ശേ​രി ക​ങ്ങ​ര​പ്പ​ടി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി മ​റ്റു വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച​ശേ​ഷം മെ​ഡി​ക്ക​ൽ സ്റ്റോ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യെ ഇ​ടി​ച്ചി​ട്ട ലോ​റി ഇ​തു​വ​ഴി വ​ന്ന ഓ​ട്ടോ​യി​ലും, കാ​റി​ലും ഇ​ടി​ച്ച​ശേ​ഷം ന​വോ​ദ​യ റോ​ഡി​ലെ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി ആ​ബി​ദ​യ്ക്ക് കാ​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ലോ​റി ഡ്രൈ​വ​ർ അ​നി​ലി​നും പ​രി​ക്കു​ണ്ട്. ലോ​റി ഇ​ടി​ച്ചു​ക​യ​റു​ന്പോ​ൾ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രാ​യ വ​നി​ത​ക​ൾ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ങ്ക​മാ​ലി​യി​ൽ​നി​ന്നു ക​ങ്ങ​ര​പ്പ​ടി ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള ത​ടി​മി​ല്ലി​ലേ​ക്ക് ത​ടി​ക​യ​റ്റി​വ​ന്ന മി​നി ലോ​റി ഇ​റ​ക്ക​ത്തി​ൽ തി​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ബ്രേ​ക്ക് ന​ഷ്ട​മാ​യ​തി​നാ​ൽ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ലോ​റി പാ​യു​ക​യാ​യി​രു​ന്നെ​ന്ന് ഡ്രൈ​വ​ർ അ​നി​ൽ പ​റ​ഞ്ഞു.

പ​രി​ക്കേ​റ്റ​വ​രെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ്കൂ​ൾ​വി​ട്ട സ​മ​യ​വു​മാ​യി​രു​ന്നെ​ങ്കി​ലും ത​ല​നാ​രി​ഴ​യ്ക്ക് വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.