അപകടനിലയിലായ റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം ഇ​ന്ന് അ​ട​യ്ക്കും
Sunday, June 30, 2024 4:22 AM IST
ആ​ലു​വ: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് മു​നി​സി​പ്പ​ൽ ബ​സ്‌​സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന റെ​യി​ൽ​വേ ന​ട​പ്പാ​ലം ഇ​ന്ന് മു​ത​ൽ അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി അ​ട​ച്ചി​ടും. പാ​ല​ത്തി​ലെ സ്ലാ​ബു​ക​ളും ഇ​രു​മ്പ് ച​ട്ട​ക്കൂ​ടും പ​ഴ​കി പൊ​ളി​ഞ്ഞ രീ​തി​യി​ലാ​ണെ​ന്ന് ‘ദീ​പി​ക' റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

ഇ​ന്ന​ലെ റെ​യി​ൽ​വേ എ​ൻ​നീ​യ​ർ വി​ഭാ​ഗം പാ​ല​ത്തി​ന്‍റെ സ്ഥി​തി വി​ല​യി​രു​ത്തി. തു​ട​ർ​ന്ന് ഇ​രു പ്ര​വേ​ശ​ന ക​വാ​ട​വും അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ നാ​ളെ മു​ത​ൽ ആ​രം​ഭി​ക്കും.

പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞാ​ൽ ന​ട​പ്പാ​ലം തു​റ​ന്നു​കൊ​ടു​ക്കും. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ അ​തി​വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​ജെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം പ്രി​ൻ​സ് വെ​ള്ള​റ​യ്ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.