ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം; രാ​പ്പ​ക​ൽ സ​മ​ര​വും ഇ​റി​ഗേ​ഷ​ൻ മാ​ർ​ച്ചും ന​ട​ത്തി
Tuesday, July 2, 2024 7:10 AM IST
വൈ​പ്പി​ൻ: എ​ട​വ​ന​ക്കാ​ട് ക​ട​ല്‍​ഭി​ത്തി നി​ർ​മാ​ണം ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ സ​മ​രം ശ​ക്ത​മാ​യ​തോ​ടെ പി​ന്തു​ണ​യു​മാ​യി സി​പി​എ​മ്മും സി​പി​ഐ​യും രം​ഗ​ത്തി​റ​ങ്ങി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സി​പി​എം ഏ​രി​യ ക​മ്മി​റ്റി എ​ട​വ​ന​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ആ​രം​ഭി​ച്ച രാ​പ്പ​ക​ൽ സ​മ​രം ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​സി. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ട​ല്‍​ക്ഷോ​ഭം നേ​രി​ടു​ന്ന​തി​ന് കേ​ന്ദ്ര​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ സം​സ്ഥാ​ന സ​ര്‍​ക്കാ​രും പാ​ര്‍​ല​മെ​ന്‍റ് അം​ഗ​വും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടു. പി.​വി. ലൂ​യി​സ് അ​ധ്യ​ക്ഷ​നാ​യി.

തീ​ര​സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ​യു​ടെ പോ​ഷ​ക സം​ഘ​ട​ന​യാ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ -എ​ഐ​ടി​യു​സി ഞാ​റ​ക്ക​ൽ ഇ​റി​ഗേ​ഷ​ൻ ഓ​ഫീ​സ് മാ​ർ​ച്ചും ഉ​പ​രോ​ധ​വും ന​ട​ത്തി. വൈ​പ്പി​ൻ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന മാ​ർ​ച്ച് സി​പി​ഐ വൈ​പ്പി​ൻ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​എ​ൽ. ദി​ലീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.