ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ യോ​ഗ പ​രി​ശീ​ല​നം
Monday, July 1, 2024 4:59 AM IST
മൂ​വാ​റ്റു​പു​ഴ: ആ​യു​ഷ് ഗ്രാ​മം പ​ദ്ധ​തി മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്കി​ന്‍റെ​യും മാ​റാ​ടി പ​ഞ്ചാ​യ​ത്ത് ഗ​വ. ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മാ​റാ​ടി ബ​ഡ്സ് സ്കൂ​ളി​ൽ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ യോ​ഗ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. മാ​റാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം സി​ജി ഷാ​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​റാ​ടി ഗ​വ. ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി സീ​നി​യ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ ​എം.​യു. ദീ​പ്തി, ആ​യു​ഷ് ഗ്രാ​മം പ​ദ്ധ​തി സ്പെ​ഷ​ലി​സ്റ്റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. ജി​ൻ​ഷ, ആ​യു​ഷ്ഗ്രാ​മം പ​ദ്ധ​തി യോ​ഗ ട്രെ​യ്ന​ർ ഡോ. ​മ​നു വ​ർ​ഗീ​സ്, ബ​ഡ്സ് സ്കൂ​ൾ അ​ധ്യാ​പി​ക കെ.​ജെ. സി​ൽ​ജ​മോ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സ്ഥാ​പ​ന​ത്തി​ലെ 25ഓ​ളം കു​ട്ടി​ക​ൾ​ക്ക് ഇ​തു​കൊ​ണ്ടു​ള്ള പ്ര​യോ​ജ​നം ല​ഭി​ക്കും.