ആ​ലു​വ​യി​ൽ റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം അപകടാവസ്ഥയിൽ
Saturday, June 29, 2024 4:59 AM IST
ആ​ലു​വ: നി​ര​വ​ധി യാ​ത്ര​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ. ആ​ലു​വ കെ​എ​സ്ആ​ർ​ടി​സി ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ നി​ന്ന് മു​നി​സി​പ്പ​ൽ സ്റ്റാ​റ്റാ​ൻ​ഡി​ലേ​ക്ക് പോ​കാ​നു​പ​യോ​ഗി​ക്കു​ന്ന മേ​ൽ​പ്പാ​ല​മാ​ണ് യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തി​നാ​ൽ ദ്ര​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ക​നം കു​റ​ഞ്ഞ സ്ലാ​ബ് പാ​ളി​ക​ളു​ടെ മു​ക​ളി​ലൂ​ടെ​യാ​ണ് യാ​ത്ര​ക്കാ​ർ ന​ട​ക്കു​ന്ന​ത്. ഇ​തി​ൽ പ​ല​തും ദ്ര​വി​ച്ച് വി​ട​വു​ക​ൾ വ​ർ​ധി​ച്ചു തു​ട​ങ്ങി. ഇ​തി​ലൂ​ടെ താ​ഴെ റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ൽ ട്രെ​യി​നു​ക​ൾ വ​രു​ന്ന​തും പോ​കു​ന്ന​തും കാ​ണാ​നാ​കും. പാ​ല​ത്തി​ൽ പാ​യ​ലു​ക​ളും പു​ല്ലു​ക​ളും വ​ള​ർ​ന്നു​തു​ട​ങ്ങി​യി​ട്ടു​മു​ണ്ട്.

ഇ​രു​മ്പ് ച​ട്ട​ക്കൂ​ടി​ന​ക​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ളി​ൽ പ​ല​യി​ട​ത്തും വി​ള്ള​ലു​ക​ളു​മു​ണ്ട്. റെ​യി​ൽ​വേ ട്രാ​ക്കി​ന​പ്പു​റ​ത്തു​ള്ള മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ, ആ​ലു​വ ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കാ​നു​മാ​യി നി​ര​വ​ധി പേ​രാ​ണ് മേ​ൽ​പ്പാ​ലം ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പാ​ല​ത്തി​ലേ​ക്ക് ക​യ​റു​ന്ന വ​ഴി​ക​ളി​ലും മാ​ലി​ന്യ​ങ്ങ​ൾ കൂ​മ്പാ​ര​മാ​യി​ക്കി​ട​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​ജേ​ക്ക​ബ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം പ്രി​ൻ​സ് വെ​ള്ള​റ​യ്ക്ക​ൽ ആ​വ​ര്യ​പ്പെ​ട്ടു.