രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന് പോ​ലീ​സ് മ​ര്‍​ദ​നം : യൂ​ത്ത് കോ​ണ്‍​ഗ്ര​സ് എം​ജി റോ​ഡ് ഉ​പ​രോ​ധി​ച്ചു
Friday, June 28, 2024 5:01 AM IST
കൊ​ച്ചി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ ക​മ്മി​റ്റി, നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​ന്‍ പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ര്‍​ച്ചി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ മ​ര്‍​ദി​ച്ച പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും എം.​ജി റോ​ഡ് ഉ​പ​രോ​ധ​വും ന​ട​ത്തി.

റോ​ഡ് ഉ​പ​രോ​ധം കെ​പി​സി​സി സെ​ക്ര​ട്ട​റി ത​മ്പി സു​ബ്ര​മ​ണ്യം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​തി​ഷേ​ധ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി എം​ജി റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് പ്ര​വ​ര്‍​ത്ത​ക​രെ ബ​ല​മാ​യി അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.