പുതിയകാവ് ഗ​വ.​ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ലി​ഫ്റ്റി​നു​ള്ളി​ൽ പെ​രു​മ്പാ​മ്പ്
Sunday, June 30, 2024 4:22 AM IST
തൃ​പ്പൂ​ണി​ത്തു​റ: പു​തി​യ​കാ​വ് ഗ​വ.​ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ ലി​ഫ്റ്റി​നു​ള്ളി​ൽ പെ​രു​മ്പാ​മ്പി​നെ ക​ണ്ട​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യു​മാ​യെ​ത്തി​യ​യാ​ൾ പാ​മ്പി​നെ ക​ണ്ട​ത്. താ​ഴെനി​ന്നും മു​ക​ളി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി ലി​ഫ്റ്റി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പെ​രു​മ്പാ​മ്പി​നെ ലി​ഫ്റ്റി​ൽ ക​ണ്ട​ത്.

ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പാ​മ്പി​നെ വ​ടി​യും മ​റ്റു​മു​പ​യോ​ഗി​ച്ച് ഓ​ടി​ച്ച് വി​ടു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യു​ടെ ഒ​രു ഭാ​ഗം മു​ഴു​വ​ൻ വൃ​ക്ഷ​ങ്ങ​ൾ ഇ​ട​തൂ​ർ​ന്ന് വ​ള​ർ​ന്ന് പ​ച്ച​മൂ​ടി കി​ട​ക്കു​ക​യാ​ണ്.

ന​ട്ടു​വ​ള​ർ​ത്തി​യ വി​വി​ധ​ങ്ങ​ളാ​യ ആ​യു​ർ​വ്വേ​ദ ചെ​ടി​ക​ളും പ​ട​ർ​ന്നു ക​യ​റി​യ​തോ​ടെ ആ​ശു​പ​ത്രി പ​രി​സ​രം കാ​ടു​മൂ​ടി​യ നി​ല​യി​ലാ​ണ്. ഇ​വി​ടെ നി​ന്നാ​യി​രി​ക്കാം പാ​മ്പ് വ​ന്ന​തെ​ന്ന് ക​രു​തു​ന്നു.