കാട്ടാന ശല്യം: പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം
Tuesday, July 2, 2024 7:10 AM IST
കോ​ത​മം​ഗ​ലം: പു​ന്നേ​ക്കാ​ട് ജ​ന​വാ​സ മേ​ഖ​ല​യി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും സ്ഥി​രം കാ​ട്ടാ​ന​യി​റ​ങ്ങി നാ​ശം വ​രു​ത്തി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​ൽ പ്ര​തി​ക്ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന് മു​ൻ​പി​ൽ സ​മ​രം ന​ട​ത്തി. പു​ന്നേ​ക്കാ​ടും പ​രി​സ​ര​ങ്ങ​ളി​ലും ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി കാ​ട്ടാ​ന​ക​ൾ നാ​ശം വി​ത​യ്ക്കു​ക​യാ​ണ്.

കാ​ർ​ഷിക​വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നൊ​പ്പം വീ​ടു​ക​ൾ​ക്ക് സ​മീ​പ​ത്തും ആ​ന​ക​ളു​ടെ സാ​ന്നി​ദ്ധ്യം പ​തി​വാ​യ​തോ​ടെ ജ​ന​ങ്ങ​ളു​ടെ ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ഞാ​യ​റാ​ഴ്ച രാ​ത്രി നി​ര​വ​ധി വീ​ടു​ക​ളു​ള്ള കൃ​ഷ്ണ​പു​രം ഭാ​ഗ​ത്തും ആ​ന​ക​ളെ​ത്തി​യി​രു​ന്നു. ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഭ​യ​വി​ഹ്വ​ല​രാ​യി. പ്ര​ദേ​ശ​ത്ത് കൃ​ഷി​ക​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ജ​ന​ങ്ങ​ൾ ഒ​ച്ച​വ​ച്ച​തോ​ടെ​യാ​ണ് ആ​ന​ക​ൾ ഇ​വി​ടെ​നി​ന്നും പ്ലാ​ന്‍റേ​ഷ​നി​ലേ​ക്ക് ഓ​ടി​യ​ത്.

ആ​ന ശ​ല്യ​ത്തി​നെ​തി​രെ ന​ട​പ​ടി ഇ​ല്ലാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ ഫോ​റ​സ്റ്റ് ഓ​ഫി​സി​ന് മു​ന്പി​ൽ പ്ര​ക​ട​ന​മാ​യെ​ത്തി പ്ര​തി​ഷേ​ധി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജി​ജോ ആ​ന്‍റ​ണി, വി.​സി. ചാ​ക്കോ, പി.​എ. പാ​പ്പു, ടി.​ഡി. ജോ​യി, നാ​രാ​യ​ണ​ൻ​നാ​യ​ർ, സാ​ബു വ​ർ​ഗീ​സ്, കെ.​ഒ. കു​ര്യാ​ക്കോ​സ്, പി.​എ​സ്. അ​ർ​ജു​ൻ, ബേ​സി​ൽ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കാ​ട്ടാ​ന ഭീ​ഷ​ണി​യി​ൽ നി​ന്ന് മോ​ചി​ത​രാ​കു​ന്ന​തു​വ​രെ ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം