കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി: ജ​ന​ത്തിന് ദു​രി​ത​ം
Tuesday, July 2, 2024 7:10 AM IST
ആ​ല​ങ്ങാ​ട്: ശു​ദ്ധ​ജ​ല വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ ജ​ന​ങ്ങ​ളും വാ​ഹ​ന​യാ​ത്രി​ക​രും ദു​രി​ത​ത്തി​ൽ. മു​പ്പ​ത്ത​ടം മി​ല്ലു​പ​ടി - പാ​നാ​യി​ക്കു​ളം റോ​ഡി​ൽ പോ​ട്ട ക​വ​ല​യ്ക്കു സ​മീ​പ​മാ​ണു കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ​ത്. മു​പ്പ​ത്ത​ടം ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ൽ​നി​ന്ന് ആ​ല​ങ്ങാ​ട് മേ​ഖ​ല​യി​ക്കു കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്.

ഇ​തോ​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ശു​ദ്ധ​ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. കു​ടാ​തെ റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ചു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി മൂ​ലം വാ​ഹ​ന​യാ​ത്രി​ക​രും ദു​രി​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. കാ​ല​ഹ​ര​ണ​പ്പെ​ട്ട പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും നാ​ളി​തു​വ​രെ​യാ​യി ജ​ന​ങ്ങ​ളു​ടെ ശു​ദ്ധ​ജ​ല​ക്ഷാ​മ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നാ​ണു പ​രാ​തി.