തി​രു​മാ​റാ​ടി​യി​ൽ ടൂ​റി​സം പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും
Wednesday, July 3, 2024 4:24 AM IST
തി​രു​മാ​റാ​ടി: പ​ഞ്ചാ​യ​ത്തി​ലെ ടൂ​റി​സം വി​ക​സ​ന സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം പ​ദ്ധ​തി​ക​ളും അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ​ദ്ധ​തി​ക​ളും ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കാ​ൻ തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​ത്യേ​ക ഗ്രാ​മ​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ​മോ​ൾ പ്ര​കാ​ശ് ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം സി​ഇ​ഒ കെ. ​രൂ​പേ​ഷ് കു​മാ​ർ, അ​ഡ്വ​ഞ്ച​ർ ടൂ​റി​സം സി​ഇ​ഒ ബി​നു കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ ഗ്രാ​മ​സ​ഭാ​യോ​ഗം അം​ഗീ​ക​രി​ച്ചു.

അ​നി​ത ബേ​ബി, ര​മ എം. ​കൈ​മ​ൾ, സു​നി ജോ​ണ്‍​സ​ണ്‍, നെ​വി​ൻ ജോ​ർ​ജ്, ആ​തി​ര സു​മേ​ഷ്, ആ​ലീ​സ് ബി​നു, കെ.​കെ. രാ​ജ​കു​മാ​ർ, എം.​സി. അ​ജി, ബീ​ന ഏ​ലി​യാ​സ്, സി.​ടി ശ​ശി, അ​നി​ൽ ചെ​റി​യാ​ൻ, പി.​പി. റെ​ജി​മോ​ൻ, എ​സ്. ഹ​രീ​ഷ്, ജോ​സി​ത ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.