വ​ന്യ മൃ​ഗാ​ക്ര​മ​ണം: സെ​ക്ര​ട്ടേ​റി​യേ​റ്റി​ന് മു​മ്പി​ല്‍ സ​ത്യഗ്ര​ഹ​സ​മ​രം ന​ട​ത്തും
Wednesday, July 3, 2024 4:09 AM IST
കൊ​ച്ചി: ജി​ല്ല​യി​ലെ വ​നാ​തി​ര്‍​ത്തി മേ​ഖ​ല​ക​ളി​ലെ അ​തി​രൂ​ക്ഷ​മാ​യ കാ​ട്ടാ​ന​യടക്ക​മു​ള്ള വ​ന്യ​മൃ​ഗങ്ങളുടെ ​ശ​ല്യം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ക​ര്‍​ഷ​ക കോ -ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സെ​ക്ര​ട്ടേ​റി​യേ​റ്റി​ന് മു​മ്പി​ല്‍ സ​ത്യ​ഗ്ര​ഹ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഷി​ബു തെ​ക്കും​പു​റം അ​റി​യി​ച്ചു. പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​ സ​തീ​ശ​ന്‍ സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യും.

പു​ന്നേ​ക്കാ​ട്, പാ​ല​മ​റ്റം, നേ​ര്യ​മം​ഗ​ലം, നീ​ണ്ട​പാ​റ, ആ​വോ​ലി​ച്ചാ​ല്‍, മ​ല​യാ​റ്റൂ​ര്‍, ചാ​ത്ത​മ​റ്റം, മു​ള്ള​രി​ങ്ങാ​ട്, വ​ണ്ണ​പ്പു​റം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ക​ളും കാ​ട്ടു​പ​ന്നി​ക്കൂ​ട്ട​ങ്ങ​ളും ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ല്‍ ഇ​റ​ങ്ങി കൃ​ഷി​ക​ളും വീ​ടു​ക​ളും ന​ശി​പ്പി​ച്ചു. തൊ​ട്ട​ടു​ത്ത ടൗ​ണു​ക​ളി​ലും വി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.

അ​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ന്‍ സാ​ധി​ക്കാ​തെ വ​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന വ​ന്യ​മൃ​ഗാ​ക്ര​മ​ണ ഭീ​തി​ക്ക് യാ​തൊ​രു പ​രി​ഹാ​ര​വും ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സെ​ക്ര​ട്ടേ​റി​യേ​റ്റി​ന് മു​മ്പി​ലേ​ക്ക് സ​മ​രം വ്യാ​പി​പ്പി​ക്കു​ന്ന​തെ​ന്നും ഷി​ബു തെ​ക്കും​പു​റം പ​റ​ഞ്ഞു.