ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി
Wednesday, July 3, 2024 4:24 AM IST
കോ​ത​മം​ഗ​ലം: പ​രി​ശു​ദ്ധ​നാ​യ യ​ൽ​ദോ മാ​ർ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ ക​ബ​റി​ടം സ്ഥി​തി ചെ​യ്യു​ന്ന ആ​ഗോ​ള സ​ർ​വ​മ​ത തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ ചെ​റി​യ പ​ള്ളി​യി​ൽ മാ​ർ തോ​മ ശ്ലീ​ഹാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന് വി​കാ​രി ഫാ. ​ജോ​സ് പ​ര​ത്തു​വ​യ​ലി​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് സ​ന്ധ്യാ ന​മ​സ്കാ​ര​വും ആ​ശീ​ർ​വാ​ദ​വും ഉ​ണ്ടാ​യി​രു​ന്നു.

പ്ര​ധാ​ന പെ​രു​ന്നാ​ൾ ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ 6.30ന് ​ന​മ​സ്ക്കാ​രം, 7.15ന് ​വി​ശു​ദ്ധ മു​ന്നി​ന്മേ​ൽ കു​ർ​ബാ​ന, പ്ര​സം​ഗം, പ​ള്ളി​യു​ടെ പ​ടി​ഞ്ഞാ​റ് വ​ശ​ത്ത് മാ​ർ ബേ​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പം മാ​ർ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ നാ​മ​ത്തി​ലു​ള്ള കു​രി​ശി​ങ്ക​ലേ​ക്ക് പ്ര​ദ​ക്ഷി​ണം,

ആ​ശീ​ർ​വാ​ദം, പാ​ച്ചോ​ർ നേ​ർ​ച്ച എ​ന്നീ തി​രു​ക​ർ​മ​ങ്ങ​ൾ ന​ട​ക്കും. പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് മൈ​ലാ​പ്പൂ​ർ, ബം​ഗ​ളു​രു ഭ​ദ്രാ​സ​നാ​ധി​പ​ൻ ഐ​സ​ക് മാ​ർ ഒ​സ്താ​ത്തി​യോ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.