നേ​ര്യ​മം​ഗ​ലം ഗ​വ. ആ​ശു​പ​ത്രി​യി​ൽ ഈ​വ​നിം​ഗ് ഒ​പി​യും സ്ഥി​രം ഡോ​ക്ട​റും വേ​ണം; യു​ഡി​എ​ഫ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Wednesday, July 3, 2024 4:24 AM IST
കോ​ത​മം​ഗ​ലം: നേ​ര്യ​മം​ഗ​ലം ഗ​വ. ആ​ശു​പ​ത്രി​യി​ൽ ക​വ​ള​ങ്ങാ​ട് മു​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി ന​ട​പ്പാ​ക്കി​യ ഈ​വ​നിം​ഗ് ഒ​പി പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും സ്ഥി​രം ഡോ​ക്ട​റേ നി​യ​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് നേ​ര്യ​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു.

യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ ഷി​ബു തെ​ക്കും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ആ​റ് മാ​സം ക​ഴി​ഞ്ഞി​ട്ടും എ​ച്ച്എം​സി ക​മ്മി​റ്റി വി​ളി​ച്ചു ചേ​ർ​ക്കു​ന്നി​ല്ല. സ്ഥി​ര​മാ​യി ഡോ​ക്ട​ർ ഇ​ല്ലാ​ത്ത​തി​നു പു​റ​മെ വാ​ർ​ഡ്ത​ല​ത്തി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ രോ​ഗ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നി​ല്ലെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് ഈ​വ​നിം​ഗ് ഒ​പി നി​ർ​ത്ത​ലാ​ക്കി​യ​തെ​ന്നും അ​ടി​യ​ന്ത​ര​മാ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി. യോ​ഗ​ത്തി​ൽ ജൈ​മോ​ൻ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ.​ജി. ജോ​ർ​ജ്, കെ.​പി. ബാ​ബു, ഇ​ബ്രാ​ഹിം, എം.​എ​സ്. എ​ൽ​ദോ​സ്, പി.​എം.​എ. ക​രീം, ബാ​ബു ഏ​ലി​യാ​സ്, സൈ​ജ​ന്‍റ് ചാ​ക്കോ, എ.​സി. രാ​ജ​ശേ​ഖ​ര​ൻ, പി.​ആ​ർ. ര​വി, പി.​സി. ജോ​ർ​ജ്, ജി​ൻ​സി​യ ബി​ജു, സൗ​മ്യ ശ​ശി, ജി​ൻ​സി മാ​ത്യു, രാ​ജേ​ഷ് കു​ഞ്ഞു​മോ​ൻ, സ​ന്ധ്യ ജെ​യ്സ​ണ്‍, കെ.​എം. അ​ലി​യാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.