ഇ​എം​എ​സ് ആ​ശു​പ​ത്രി​യി​ല്‍ ‘കു​ഞ്ഞോ​മ​ന​യ്ക്കൊ​രു കു​ഞ്ഞു​മ​രം’ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Friday, July 5, 2024 5:19 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​എം​എ​സ് ആ​ശു​പ​ത്രി​യി​ല്‍ കു​ഞ്ഞോ​മ​ന​യ്ക്കൊ​രു കു​ഞ്ഞു​മ​രം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ആ​ശു​പ​ത്രി​യി​ല്‍ ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ഫ​ല​വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ല്‍​കു​ന്ന പ്ര​സ്തു​ത പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ആ​ശു​പ​ത്രി ചെ​യ​ര്‍​മാ​ന്‍ വി.​പി. അ​നി​ല്‍​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു.

ആ​ശു​പ​ത്രി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഇ. ​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ണാ​ര്‍​ക്കാ​ട് സ്വ​ദേ​ശി ആ​തി​ര-​ജി​തി​ന്‍ ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞി​ന് വ​ന​മി​ത്ര അ​വാ​ര്‍​ഡ് ജേ​താ​വും, പെ​രി​ന്ത​ല്‍​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​റു​മാ​യ ഗി​രി​ജ ബാ​ല​കൃ​ഷ്ണ​ന്‍ ച​ട​ങ്ങി​ല്‍ ഫ​ല​വൃ​ക്ഷ​ത്തൈ ന​ല്‍​കി.

ആ​ശു​പ​ത്രി വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഡോ.​വി.​യു. സീ​തി, മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ.​കെ. മോ​ഹ​ന്‍​ദാ​സ്, ശി​ശു​രോ​ഗ വി​ഭാ​ഗം മേ​ധാ​വി ഡോ.​എം.​എം. രാം​ദാ​സ്, ഡോ​ക്ട​ര്‍​മാ​രാ​യ ഡോ.​കെ.​എം.​എ. ഷൂ​ക്കൂ​ര്‍, ഡോ.​പി. ആ​ഷി​ഷ് നാ​യ​ര്‍,

ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ ജി​മ്മി കാ​ട്ട​ടി, പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ ബാ​ല​കൃ​ഷ്ണ​ന്‍ മാ​സ്റ്റ​ര്‍, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എം.​അ​ബ്ദു​ന്നാ​സി​ര്‍, പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഓ​ഫീ​സ​ര്‍ വി. ​പ്ര​മീ​ള എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള​ര്‍​പ്പി​ച്ചു സം​സാ​രി​ച്ചു.