പുഴക്കാട്ടിരി: പുഴക്കാട്ടിരി പഞ്ചായത്തിലെ ഹരിതകര്‍മ സേനക്ക് വാര്‍ഡുകളില്‍ നിന്ന് അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് പഞ്ചായത്തിന്റെ എംസിഎഫില്‍ എത്തിക്കുന്നതിന് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മിനിലോറി വാങ്ങി നല്കി. പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുകുത്സു ചക്കച്ചന്‍ താക്കോല്‍ കൈമാറി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് മൂസക്കുട്ടി, ചെയര്മാന്മാരായ കദീജാബീവി, റഫീഖ് ബാവ, ശരണ്യ സതീഷ്, സെക്രട്ടറി രാമകൃഷ്ണന്, മെന്പര്‍മാരായ സുഹ്റ, സുരേഷ് ബാബു, ജസ്മിന മുസബിര്‍, നജ്മുന്നീസ, മൊയ്തു കറുവാടി, അനില്‍, സഫ്ന, സുഹറാബി എന്നിവരും പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, എസ്യുഎഫ് പ്രതിനിധികള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.