ബ​ഷീ​ര്‍ ദി​ന​ത്തി​ല്‍ മാ​ങ്കോ​സ്റ്റി​ന്‍ ന​ട്ട് ക​ഥാ​പാ​ത്ര​ങ്ങ​ള്‍
Sunday, July 7, 2024 5:23 AM IST
എ​ട​ക്ക​ര: ആ​ടു​മാ​യി വ​ന്ന പാ​ത്തു​മ്മ​യും ബാ​ല്യ​കാ​ല​സ​ഖി​യി​ലെ മ​ജീ​ദും സു​ഹ​റ​യും ആ​ന​വാ​രി​യും എ​ല്ലാം ചേ​ര്‍​ന്ന് കാ​മ്പ​സി​ല്‍ മാ​ങ്കോ​സ്റ്റി​ന്‍ തൈ ​ന​ട്ടു. പോ​ത്തു​ക​ല്ല് കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ബ​ഷീ​ര്‍ അ​നു​സ്മ​ര​ണം ശ്ര​ദ്ധേ​യ​മാ​ക്കി. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ പി.​എ​സ്. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​വി പ്ര​കാ​ശ​ന്‍ വൈ​ദ്യ​ര്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വേ​ദി​യി​ല്‍ മ​തി​ലു​ക​ള്‍, ബാ​ല്യ​കാ​ല സ​ഖി എ​ന്നീ കൃ​തി​ക​ളു​ടെ ദൃ​ശ്യാ​വി​ഷ്കാ​ര​വും ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് മു​ജീ​ബ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഇ​ഖ്ബാ​ല്‍, ജി. ​ര​മേ​ശ്, സി.​കെ. ബാ​ബു, സി​സ്റ്റ​ര്‍ സി​ബി ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മു​ണ്ടേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ല്‍ ബ​ഷീ​ര്‍ അ​നു​സ്മ​ര​ണ​വും വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ സ്കൂ​ള്‍​ത​ല ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.


മൂ​ത്തേ​ടം ചോ​ള​മു​ണ്ട ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ എ.​പി. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ അ​ബ്ദു​ള്‍ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് നൗ​ഫ​ല്‍, വി​ദ്യാ​രം​ഗം വി​ദ്യാ​ര്‍​ഥി ക​ണ്‍​വീ​ന​ര്‍ സി.​പി. അ​ഫ്രി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ബ​ഷീ​ര്‍ കൃ​തി​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ആ​വി​ഷ്ക​ര​ണം, കൃ​തി​ക​ള്‍ പ​രി​ച​യ​പ്പെ​ട​ല്‍ എ​ന്നി​വ കു​ട്ടി​ക​ള്‍​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി.