കാ​ര്‍ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു
Sunday, July 7, 2024 5:23 AM IST
എ​ട​വ​ണ്ണ: തി​രു​വാ​ലി കോ​ട്ടാ​ല പാ​ല​ത്തി​ന​ടു​ത്ത് കാ​ര്‍ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. യാ​ത്ര​ക്കാ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​റാ​ണ് ത​ല കീ​ഴാ​യി മ​റി​ഞ്ഞ​ത്.

മ​ല​പ്പു​റ​ത്തു നി​ന്ന് എ​ട​ക്ക​ര​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ര്‍ റോ​ഡി​ലെ വ​ള​വ് കാ​ണാ​തെ താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ട​വ​ണ്ണ പോ​ലീ​സ് പ​റ​ഞ്ഞു. അ​തു​വ​ഴി വ​ന്ന യാ​ത്ര​ക്കാ​രാ​ണ് കാ​റി​ലു​ള്ള​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.