ടി.ജെ. ദേവസ്യയുടെ നിര്യാണത്തില്‍ അ​നു​ശോ​ചി​ച്ചു
Wednesday, July 3, 2024 5:11 AM IST
ക​രു​വാ​ര​കു​ണ്ട്: ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​നാ​യ മ​ല​യോ​ര​ത്തി​ന്‍റെ വി​ക​സ​ന ശി​ല്പി​യും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നേ​താ​വു​മാ​യ ടി.​ജെ. ദേ​വ​സ്യ​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ ക​രു​വാ​ര​കു​ണ്ട് പൗ​രാ​വ​ലി അ​നു​ശോ​ചി​ച്ചു.

കു​റ​വി​ല​ങ്ങാ​ട്ടു നി​ന്നു ക​രു​വാ​ര​കു​ണ്ടി​ന്‍റെ മ​ല​യോ​ര​ത്തേ​ക്കു​ള്ള ദേ​വ​സ്യാ ചേ​ട്ട​ന്‍റെ കാ​ല്‍​വ​യ്പ് മ​ല​യോ​ര ജ​ന​ത​യു​ടെ സൗ​ഭാ​ഗ്യ​മാ​യി​രു​ന്നെ​ന്ന് മു​ന്‍ എം​എ​ല്‍​എ​യും മു​സ്‌​ലിം ലീ​ഗ് നേ​താ​വു​മാ​യ അ​ഡ്വ.​എം. ഉ​മ്മ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​രു​വാ​ര​ക്കു​ണ്ടി​ന്‍റെ വി​ക​സ​ന ശി​ല്പി ദേ​വ​സ്യാ​ചേ​ട്ട​നാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു. ക​രു​വാ​ര​ക്കു​ണ്ട് കി​ഴ​ക്കേ​ത്ത​ല​യി​ല്‍ ന​ട​ത്തി​യ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പൊ​ന്ന​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ര്‍​ഷി​ക​രം​ഗ​ത്തും വി​ക​സ​ന രം​ഗ​ത്തും ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച ദേ​വ​സ്യാ ചേ​ട്ട​ന്‍ പു​തു​ത​ല​മു​റ​യു​ടെ പാ​ഠ​പു​സ്ത​ക​മാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

എം. ​മു​ഹ​മ്മ​ദ്, ജോ​ജി.​കെ അ​ല​ക്സ്, ല​ത്തീ​ഫ് മ​ഠ​ത്തി​ല്‍, എ​ന്‍.​കെ. അ​ബ്ദു​റ​ഹി​മാ​ന്‍, കെ.​കെ. ജ​യിം​സ്, എ​ന്‍.​കെ. അ​ബ്ദു​ള്‍ ഹ​മീ​ദ് ഹാ​ജി, ജോ​യ് ചെ​റി​യാ​ന്‍ വ​യ​ലി​ല്‍, എം. ​നാ​രാ​യ​ണ​ന്‍, ജോ​സ് ഉ​ള്ളാ​ട്ടി​ല്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണി പു​ല്ല​ന്താ​നി, കെ.​യു. തോ​മ​സ്, എ​ന്‍. ഉ​ണ്ണീ​ന്‍​കു​ട്ടി, കെ.​പി. പീ​റ്റ​ര്‍, എം. ​മാ​നു​വ​ല്‍​കു​ട്ടി, അ​പ്പ​ച്ച​ന്‍ തേ​ക്കും​തോ​ട്ട​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.