ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ ബോ​ര്‍​ഡ്
Saturday, July 6, 2024 5:13 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ വ​ല്ല​പ്പു​ഴ​യി​ല്‍ റോ​ഡി​ന് ന​ടു​വി​ല്‍ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് സ്ഥ​ലം രേ​ഖ​പ്പെ​ടു​ത്തി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ ബോ​ര്‍​ഡ്. സം​ഭ​വം യാ​ത്ര​ക്കാ​ര്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​തോ​ടെ ബോ​ര്‍​ഡു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് മു​ങ്ങി. മു​ക്ക​ട്ട ക​രു​ളാ​യി റോ​ഡി​ല്‍ വ​ല്ല​പ്പു​ഴ അ​ങ്ങാ​ടി​ക്ക് ശേ​ഷ​മാ​ണ് ബോ​ര്‍​ഡ് സ്ഥാ​പി​ച്ച​ത്.

ഈ ​ഭാ​ഗ​ത്തെ റോ​ഡ് ചെ​റി​യ വ​ള​വോ​ട് കൂ​ടി​യ​താ​ണ്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ബോ​ര്‍​ഡ് സ്ഥ​പി​ച്ച​ത്. "മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ത്തു​ന്ന ഏ​രി​യ, വാ​ഹ​ന​ങ്ങ​ള്‍ പ​തു​ക്കെ പോ​വു​ക' എ​ന്നാ​ണ് ബോ​ര്‍​ഡി​ല്‍ എ​ഴു​തി​യി​ട്ടു​ള്ള​ത്. 11.30 തോ​ടെ​യാ​ണ് ബോ​ര്‍​ഡ് എ​ടു​ത്തു മാ​റ്റി​യ​ത്.


നൂ​റു​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ര്‍ ക​ട​ന്നു പോ​കു​ന്ന റോ​ഡി​ലാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ്. മു​ക്ക​ട്ട​യി​ല്‍ നി​ന്ന് റെ​യി​ല്‍​വേ വ​രെ​യു​ള്ള റോ​ഡി​ല്‍ നി​ല​വി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു​ണ്ട്. അ​തി​നാ​ല്‍ യാ​ത്ര​ക്കാ​ര്‍ ഏ​റെ​യു​ള്ള മു​ക്ക​ട്ട ക​രു​ളാ​യി റോ​ഡി​ല്‍ നി​ന്ന് ഡ്രൈ​വിം​ഗ് ടെ​സ്റ്റ് മാ​റ്റ​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.