ഒ​ലി​യ​പ്പു​റ​ത്ത് ഭീ​തി​പ​രത്തി​യ തെ​രു​വു​നാ​യ​യെ പി​ടി​കൂ​ടി
Monday, July 1, 2024 4:59 AM IST
തി​രു​മാ​റാ​ടി: തി​രു​മാ​റാ​ടി ഒ​ലി​യ​പ്പു​റ​ത്ത് ഭീ​തി​പ​ര​ത്തി നി​ര​വ​ധി പേ​രെ ആ​ക്ര​മി​ച്ച തെ​രു​വു​നാ​യ​യെ പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​ലാ​യി ഒ​ലി​യ​പ്പു​റം പ്ര​ദേ​ശ​ത്ത് നാ​ല് പേ​രെ ആ​ക്ര​മി​ച്ച തെ​രു​വു​നാ​യ​യെ​യാ​ണ് ദ​യ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് പി​ടി​കൂ​ടി സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി​യ​ത്.

നാ​യ​യെ വ​ന്ധ്യം​ക​രി​ച്ച് ചി​കി​ത്സ ന​ൽ​കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് വാ​ർ​ഡം​ഗം നെ​വി​ൻ ജോ​ർ​ജ് പ​റ​ഞ്ഞു.

സി​ബി മാ​ത്യു മൂ​ർ​പ്പ​നാ​ട്ട്, ത​ങ്ക​ച്ച​ൻ മാ​ഞ്ചു​വ​ട്ടി​ൽ, പൊ​ന്ന​മ്മ സു​രേ​ന്ദ്ര​ൻ വ​ഴി​ന​ട​യി​ൽ, രാ​ജ​പ്പ​ൻ മ​ണി​മ​ല​ക്കു​ന്നേ​ൽ എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി നാ​യ ആ​ക്ര​മി​ച്ച​ത്.

തെ​രു​വു​നാ​യ്ക്ക​ൾ പെ​റ്റു​പെ​രു​കു​ന്ന​ത് ത​ട​യു​ന്ന​തി​ന് അ​നി​മ​ൽ ബ​ർ​ത്ത് ക​ണ്‍​ട്രോ​ൾ പ്രോ​ഗ്രാം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ക​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.