വാ​ഴ​ക​ൾ വെ​ട്ടി ന​ശി​പ്പി​ച്ചെന്ന്
Monday, July 1, 2024 4:59 AM IST
ആ​ല​ങ്ങാ​ട്: ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ വാ​ഴ​ക​ൾ വെ​ട്ടി ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. നീ​റി​ക്കോ​ട് മാ​നാ​ട​ൻ വീ​ട്ടി​ൽ വി​നു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ വാ​ഴ​ക​ളാ​ണു ന​ശി​പ്പി​ച്ച​തെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു.

നീ​റി​ക്കോ​ട് സെ​ന്‍റ് ജോ​ർ​ജ് ക​പ്പേ​ള​യ്ക്ക് സ​മീ​പ​മാ​ണ് വാ​ഴ​ത്തോ​ട്ടം. ന​ശി​പ്പി​ച്ച​ത് കൂ​ടാ​തെ എ​ട്ടു കു​ല​ക​ൾ ക​ള​വു പോ​യ​താ​യും പ​റ​യു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ല​ങ്ങാ​ട് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തി​നു മു​ന്പും റോ​ഡ​രി​കി​നോ​ടു ചേ​ർ​ന്നു നി​ൽ​ക്കു​ന്ന ഭാ​ഗ​ത്തെ വാ​ഴ​ക്കു​ല​ക​ൾ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ മോ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.