വ​നി​താ സ്വ​യം സം​രം​ഭ​ക​ർ​ക്കാ​യി ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കും
Sunday, June 30, 2024 4:32 AM IST
കോ​ത​മം​ഗ​ലം: വ​നി​താ സ്വ​യം സം​രം​ഭ​ക​ർ​ക്കാ​യി ശി​ല്പ​ശാ​ല ന​ട​ത്തു​മെ​ന്ന് എ​ന്‍റെ നാ​ട് ചെ​യ​ർ​മാ​ൻ ഷി​ബു തെ​ക്കും​പു​റം. എ​ന്‍റെ നാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ വ​നി​താ​മി​ത്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭാ​ത​ല വ​നി​താ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്വ​യം സം​രം​ഭ​ക​രാ​കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വ​നി​ത​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ മേ​ഖ​ല​ക​ൾ ക​ണ്ടെ​ത്തി അ​തി​നാ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കു​ക​യാ​ണ് ശി​ല്പ​ശാ​ല ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. നി​ർ​ധ​ന​രാ​യ കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്ന പെ​ൻ​ഷ​ൻ പ​ദ്ധ​തി​യ​ട​ക്കം എ​ന്‍റെ നാ​ട് ന​ട​ത്തു​ന്ന എ​ല്ലാ​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ളും തു​ട​ർ​ന്നും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​ത​യോ​ടെ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

കോ​ത​മം​ഗ​ലം ല​യ​ണ്‍​സ് ഹാ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ വ​നി​താ​മി​ത്ര പ്ര​സി​ഡ​ന്‍റ് ഷൈ​മി ഷൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍റെ നാ​ട് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ജി ഷി​ബു, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ ലി​സി പോ​ൾ, വ​ത്സ ജോ​ർ​ജ്, ബ​ബി​ത മ​ത്താ​യി, ന​ഗ​ര​സ​ഭ മു​ൻ അം​ഗ​ങ്ങ​ളാ​യ ടീ​ന മാ​ത്യു, ജോ​ർ​ജ് അ​ന്പാ​ട്ട്,

ഭാ​ര​വാ​ഹി​ക​ളാ​യ പോ​ൾ വ​ർ​ഗീ​സ്, കെ.​എം. പോ​ൾ, ന​ജീ​ബ് റ​ഹ്മാ​ൻ, വ​നി​താ​മി​ത്ര താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ഉ​ഷ ബാ​ല​ൻ, എ​ന്‍റെ നാ​ട് സെ​ക്ര​ട്ട​റി പി.​എ. പാ​ദു​ഷ, ജാ​ൻ​സി മാ​ത്യു, ലി​സി മ​ത്താ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​നി​താ ക്ഷേ​മ​വും ഉ​ന്ന​മ​ന​വും എ​ന്ന വി​ഷ​യ​ത്തി​ൽ മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​ർ ജി​ജി വ​ർ​ഗീ​സ് ക്ലാ​സ് ന​യി​ച്ചു.